cyber crime കുവൈറ്റില്‍ റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകള്‍ വഴി തട്ടിയത് കോടികള്‍; മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരുടെ എണ്ണം ദിനം പ്രതി cyber crime വര്‍ധിച്ചുവരികയാണെന്ന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി കോടികളുടെ തട്ടിപ്പാണ് വിദേശ സംഘങ്ങള്‍ നടത്തിയത്. അടുത്ത ദിവസങ്ങളിലായി ഒരു തട്ടിപ്പ് സംഘത്തിന്റെ ഇരകളില്‍ നിന്നു മാത്രം 300ലേറെ പരാതികള്‍ ലഭിച്ചതായി അധികൃതര്‍ ചുണ്ടിക്കാട്ടി. കുവൈറ്റിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ മോഷ്ടിച്ചും തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്നുമാണ് വിവരം. റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബാങ്ക് ഡാറ്റകള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘത്തെ കറിച്ച് കഴിഞ്ഞ ഒരു മാസമായി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പ് സംഘങ്ങൾ വിലസുകയാണ്. എന്‍ക്രിപ്റ്റ് ചെയ്ത നമ്പറുകള്‍ ഉപയോഗിച്ച് രജിസസ്റ്റര്‍ ചെയ്ത ആപ്ലിക്കേഷനുകളും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളും ഉപയോഗിച്ചാണ് ഇവര്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്. ഇത്തരമൊരു തട്ടിപ്പു സംഘത്തിലെ 20 പേർ ഉപയോഗിക്കുന്ന റിമോട്ട് ആക്സസ് സിസ്റ്റങ്ങൾക്കും, ആപ്ലിക്കേഷനുകള്ക്കുമെതിരായാണ് പ്രോസിക്യൂഷന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേധാവി ഡോ. സഫാ സമാന് അറിയിച്ചു.എസ്എംഎസ് ആയോ ഇമെയിലായോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാൻ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)