Posted By admin Posted On

mobile application development നവീകരിച്ച് സഹേൽ ;മൂന്ന് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി

കുവൈത്ത് : mobile application development സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ, സംരംഭകർക്കായി നിർമ്മിച്ച സഹേലിന്റെ പതിപ്പ് കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്തിറക്കിയത്.ഇപ്പോഴിതാ ഏകീകൃത ഗവൺമെന്റ് അപ്ലിക്കേഷൻ ആയ സഹേലിൽ മൂന്ന് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.വാ​ർ​ത്താ​വി​ത​ര​ണ സാം​സ്കാ​രി​ക മ​ന്ത്രി​യു​ടെ​യും യു​വ​ജ​ന​കാര്യ സഹമന്ത്രിയുടേടും നിർദ്ദേശപ്രകാരമാണ് പുതുതായി 3 സേവനങ്ങൾ കൂടി ഉൾപ്പെടുത്തി അപ്ലിക്കേഷനെ നവീകരിച്ചത് എന്നാണ് മന്ത്രാലയ വക്താവായ അൻവർ മുറാദ് അറിയിച്ചത്.സർക്കാർ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായിബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ 140 ഓ​ളം വരുന്ന സേ​വ​ന​ങ്ങ​ൾ വിരൽത്തുമ്പിൽ എത്തിയപ്പോൾ വ്യാപാരികൾക്ക് ഇത് ഏറെ പ്രയോജന കരമായി.മണിക്കൂറുകളോളം സർക്കാർ ഓഫീസുകളിൽ ചിലവഴിക്കാതെ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും വലിയ സവിശേഷത.സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ മറ്റുള്ളവരെ നോമിനേറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഉണ്ട്. രേഖകളുടെ സാധുത ഉറപ്പുവരുത്താൻ ക്യു ആർ കോഡ് സൗകര്യവും ലഭ്യമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *