traffic speedഅമിത വേഗത വേണ്ട, ക്യാമറയിൽ കുടുങ്ങും; കുവൈത്തില്‍ രണ്ടാഴ്ചക്കിടെ സ്പീഡ് ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സ്പീഡ് ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍ traffic speed. രണ്ടാഴ്ചയ്ക്കിടെ ഉണ്ടായതാണ് ഇത്രയധികം നിയമലംഘനങ്ങൾ. വഫ്ര- മിന അബ്ദുള്ള റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് 306ലെ സ്പീഡ് ക്യാമറകളിലാണ് ഇത്രയധികം വാഹനങ്ങൾ കുടുങ്ങിയത്.നവംബർ 27 മുതൽ ഡിസംബർ 13 ചൊവ്വാഴ്ച വരെയുള്ള സമയ പരിധിയിൽ 22,049 അമിതവേഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വാഹനമോടിക്കുന്നവർ സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ ജീവിതത്തിനും വേണ്ടി നിശ്ചിത വേഗത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. ശരാശരിയേക്കാൾ ഉയർന്ന വേഗത ഗുരുതരമായ പരിക്കുകളിലേക്കോ മരണത്തിലേക്കോ നയിക്കുന്ന അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)