Posted By user Posted On

mesotheliomaക്യാൻസർ ചികിത്സാ രം​ഗത്ത് പുതിയ നാഴികക്കല്ല്; കുവൈത്ത് ആരോ​ഗ്യമന്ത്രാലയം ഫ്രാൻസിലെ പ്രശസ്ത ആശുപത്രിയുമായി ധാരണയിലെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ അർബുദ രോഗ ചികിത്സ രംഗത്ത് പുതിയ മാറ്റങ്ങൾ വരുന്നു. mesotheliomaകുവൈത്ത് ആരോഗ്യ മന്ത്രാലയവും ലോക പ്രശസ്തരായ ഫ്രാൻസിലെ ഗുസ്താവ് റൂസി ആശുപത്രിയും തമ്മിൽ ക്യാൻസർ ചികിത്സാരം​ഗത്ത് സഹകരിച്ച് പ്രവർത്തിക്കാമെന്ന് ധാരണയിലെത്തി. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തിൽ രോഗികൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ നൽകുവാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ താല്പര്യം മുൻ നിർത്തിയാണ് ആരോഗ്യ മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത് എന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഗുസ്താവ് റൂസി ആശുപത്രിയുടെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം തലവൻ റെമി തിയോലെറ്റുമായി ആരോ​ഗ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ധാരണയായത്. ഇരു വിഭാഗവും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് നേരത്തെ കരാർ ഉണ്ടായിരുന്നെങ്കിലും, ഈ കരാർ കാലാവധി അവസാനിച്ചതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഇത് പുതുക്കുന്നതിന് തടസ്സപ്പെട്ടിരുന്നു. ഇതോടെയാണ് സംഭവത്തിൽ മന്ത്രി തന്നെ നേരിട്ട് ഇടപെടുകയും കാര്യങ്ങൾ നേരെയാക്കുകയും ചെയ്തത്. 2023 തുടക്കം മുതൽ ഇടനിലക്കാർ ഇല്ലാതെ ഇരു വിഭാഗങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് ഇതോടെ ധാരണയായത്. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ ആശുപത്രി അധികൃതർ സ്വാഗതം ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *