Posted By user Posted On

emirates visit visaകുവൈത്തിലേക്ക് ഇനി ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം സന്ദർശന വിസയെന്ന് റിപ്പോർട്ട് ; ജനുവരി മുതൽ നൽകിയേക്കും

കുവൈത്ത്; രാജ്യത്തേക്കുള്ള വിസിറ്റ് വിസ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അതിന്റെ പദ്ധതിക്ക് emirates visit visa അന്തിമരൂപം നൽകിയതായി വിവരം. പുതിയ വർഷത്തിന്റെ തുടക്കത്തിൽ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിസിറ്റ് വിസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നത് തടയുന്നതുൾപ്പെടെ സന്ദർശന വിസ അനുവദിക്കുന്നതിനുള്ള ഒരു കൂട്ടം കർശന വ്യവസ്ഥകൾ കരട് തീരുമാനത്തിൽ ഉൾപ്പെടുന്നു. സന്ദർശക വിസയുടെ ഫീസ് ഇരട്ടിയാക്കുമെന്നും ഭാര്യയ്ക്കും കുട്ടികൾക്കും മാത്രമായിരിക്കും വിസ അനുവദിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ മാതാപിതാക്കളെ മാത്രമേ വിസിറ്റ് വിസ നൽകുന്നതിലേക്ക് പരിഗണിക്കൂ. വിസിറ്റ്, ഫാമിലി റീയൂണിയൻ വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച തീരുമാനം പുറപ്പെടുവിക്കുന്നതിനും അന്തിമ തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹിന് കരട് രേഖ സമർപ്പിക്കുന്നതിനുമുള്ള അന്തിമ പണികൾ പൂർത്തിയാക്കുന്നതിനായി നിലവിൽ ഒരു സാങ്കേതിക സംഘം പ്രവർത്തിക്കുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *