iphone payഇനി ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ എളുപ്പം; കുവൈത്തിൽ ആപ്പിൾ പേ സേവനം ആരംഭിച്ചു
കുവൈത്ത് സിറ്റി; രാജ്യത്ത് ഇന്ന് മുതൽ ആപ്പിൾ പേ സേവനം ആരംഭിച്ചു. iphone pay ഗൾഫ് ബാങ്ക് ഉൾപ്പെടെയുള്ള നിരവധി ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് രാവിലെ മുതൽ തന്നെ ആപ്പിൾ പേ സേവനം ലഭിച്ചു തുടങ്ങി. ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ആപ്പിൾ പേ സേവനം ഉപയോഗിക്കാൻ സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതില്ലെന്ന സൗകര്യവും ഉപഭോക്താവിന് ലഭിക്കും. ധന മന്ത്രാലയം മുന്നോട്ട് വച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ സേവനം കുവൈത്തിൽ തുടങ്ങിയത്. നേരത്തെ കുവൈത്തിൽ സർവീസ് നടത്താൻ ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ധാരണയിലെത്തിയിരുന്നു. നിലവിൽ രാജ്യത്ത് സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും. ആപ്പിൾ പേ ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം https://www.apple.com/apple-pay/
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)