Posted By user Posted On

rain soundsകുവൈത്തിൽ ഈ ആഴ്ച മഴ പെയ്യാൻ സാധ്യത

കുവൈത്തിൽ ഈ ആഴ്ച തിങ്കൾ മുതൽ ബുധൻ വരെ മഴ പെയ്യാൻ സാധ്യത rain sounds. ശക്തമായ കാറ്റിനൊപ്പം ചില പ്രദേശങ്ങളിൽ ഇടത്തരം മുതൽ കനത്ത ഇടിമിന്നലിനും രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ബദർ അൽ-അമിറ പറഞ്ഞു. മഴയ്‌ക്ക് ശേഷം രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കുറഞ്ഞ താപനില ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വരെ മിതമായ മഴ തുടരുമെന്നും മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *