Posted By user Posted On

save the oceanസ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച ക​പ്പ​ലു​ക​ൾ ഉടൻ പി​ൻ​വ​ലി​ക്ക​ണം; ഇ​റാ​ഖി​ന് മെമ്മോ നൽകി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ത​ങ്ങ​ളു​ടെ ജ​ലാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച ക​പ്പ​ലു​ക​ൾ save the ocean പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​റാ​ഖി​നോ​ട് കു​വൈ​ത്ത് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കു​വൈ​ത്ത് ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് മെ​മ്മോ ന​ൽ​കി.ഇ​റാ​ഖി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ഫ​റ​ജ് ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റ​ബ് കാ​ര്യ വ​കു​പ്പ് മേ​ധാ​വി ഉ​സാ​മ അ​ൽ രി​ഫാ​യി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച മെ​മ്മോ കൈ​മാ​റി. മൂ​ന്നു ക​പ്പ​ലു​ക​ളാണ് സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് കുവൈത്തിന്റെ ജലാതിർത്തിയിൽ പ്രവേശിച്ചത്. ​പര​മാ​ധി​കാ​ര ലം​ഘ​ന​ത്തെ ക​ർ​ശ​ന​മാ​യി നി​ര​സി​ക്കു​ന്ന​തായി ​കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​തയും അധികൃതർ ഊന്നിപ്പറഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും മേ​ഖ​ല​യു​ടെ സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ഹ​ക​രി​ക്കാ​ൻ ഇ​റാ​ഖി ജ​ന​ത​യോ​ട് കുവൈത്ത് ആ​ഹ്വാ​നം ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *