save the oceanസമുദ്രാതിർത്തി ലംഘിച്ച കപ്പലുകൾ ഉടൻ പിൻവലിക്കണം; ഇറാഖിന് മെമ്മോ നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: സമുദ്രാതിർത്തി ലംഘിച്ച് തങ്ങളുടെ ജലാതിർത്തിയിൽ പ്രവേശിച്ച കപ്പലുകൾ save the ocean പിൻവലിക്കണമെന്ന് ഇറാഖിനോട് കുവൈത്ത് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കുവൈത്ത് ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിന് മെമ്മോ നൽകി.ഇറാഖിലെ കുവൈത്ത് അംബാസഡർ താരീഖ് അൽ ഫറജ് ഇറാഖ് വിദേശകാര്യ മന്ത്രാലയം അറബ് കാര്യ വകുപ്പ് മേധാവി ഉസാമ അൽ രിഫായിക്ക് ഇതുസംബന്ധിച്ച മെമ്മോ കൈമാറി. മൂന്നു കപ്പലുകളാണ് സമുദ്രാതിർത്തി ലംഘിച്ച് കുവൈത്തിന്റെ ജലാതിർത്തിയിൽ പ്രവേശിച്ചത്. പരമാധികാര ലംഘനത്തെ കർശനമായി നിരസിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സുരക്ഷിതത്വവും മേഖലയുടെ സുസ്ഥിരതയും വർധിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും സഹകരിക്കാൻ ഇറാഖി ജനതയോട് കുവൈത്ത് ആഹ്വാനം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)