samsung cameraഒരാളെയും വിടാതെ പിടിച്ച് ക്യാമറ; നാല് ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 6062 ഗതാഗത നിയമലംഘനങ്ങൾ
കുവൈത്ത് സിറ്റി : കുവൈത്തിൽ നാല് ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 6062 ഗതാഗത നിയമലംഘനങ്ങൾ samsung camera. കുവൈത്തിലെ വഫ്ര റോഡിൽ (റോഡ് നമ്പർ 306) പുതുതായി ഘടിപ്പിച്ച അത്യാധുനിക സ്പീഡ് ക്യാമറയിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. വേഗ പരിധി നിയമ ലംഘനങ്ങളാണ് എല്ലാം. ഈ റോഡിൽ p2p സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്പീഡ് ക്യാമറയാണ് ഘടിപ്പിച്ചത്. ഈ ക്യാമറയിൽ വേഗ പരിധി നിയമ ലംഘനം രേഖപ്പെടുത്തുന്നത്. ക്യാമറയുടെ പരിധിയിൽ ഉൾപ്പെടുന്ന ഒരു നിശ്ചിത സ്ഥലത്ത് നിന്നു നിശ്ചിത ദൂരം ഓടിയെത്താൻ എടുക്കുന്ന സമയം കണക്കാക്കിയാണ്. അതായത് റോഡിൽ അനുവദിച്ച വേഗ പരിധി മറി കടന്ന് വാഹനം ഓടിക്കുകയും ക്യാമറ സ്ഥാപിച്ച സ്ഥലത്ത് എത്തുമ്പോൾ വാഹനത്തിന്റെ വേഗത കുറക്കുകയും ചെയ്യുന്നത് കൊണ്ട് ഇനി ക്യാമറ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ സാധ്യമാകില്ല. ക്യാമറ വെച്ച നവംബർ 27 മുതൽ 30 വരെയുള്ള ആദ്യ നാല് ദിവസത്തെ കാലയളവിലാണ് ഇത്രയും അധികം നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും ഒഴിവാക്കുന്നതിന് വാഹനമോടിക്കുന്നവർ നിശ്ചിത വേഗത പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)