Posted By user Posted On

google careersകുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ 1700ലധികം സൂപ്പർവൈസറി തസ്തികകളിൽ ഒഴിവ്

രാജ്യത്തെ സർക്കാർ മേഖലയിൽ ആയിരക്കണക്കിന് സൂപ്പർവൈസറി തസ്തികളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി വിവരം google careers. മന്ത്രാലയങ്ങളിലും , അഫിലിയേറ്റഡ് സർക്കാർ, സ്വതന്ത്ര സ്ഥാപനങ്ങളിലുമായി 1700ൽ അധികം സൂപ്പർവൈസർ തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. വർഷങ്ങളായി ഈ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ഇത്തരത്തിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് അവയുടെ അഡ്മിനിസ്ട്രേറ്റീവ് സ്ട്രക്ച്ചറിൽ വലിയ ശൂന്യത സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വകുപ്പ് തലവൻ, നിരീക്ഷകൻ, വകുപ്പിന്റെ ഡയറക്ടർ എന്നിങ്ങനെയുള്ള സുപ്രധാന തസ്തികളും ഒഴിഞ്ഞു കിടക്കുന്നു എന്നാണ് വിവരം. സർക്കാരിൻറെ രാജി, പാർലമെൻറ് പിരിച്ചുവിടൽ, തുടർച്ചയായതും ഇടയ്ക്കിടയിലും ഉള്ള മന്ത്രിമാരുടെ മാറ്റം എന്നിവ ഉൾപ്പെടെ സൂപ്പർവൈസറി തസ്തിക നികത്താത്തതിന് കാരണങ്ങൾ പലതാണെന്നാണ് വൃത്തങ്ങൾ പറയുന്നത്. ചില സ്ഥാപനങ്ങളിലെ സർക്കാർ ശമ്പളം കുറവായതിനാൽ സർക്കാർ ഏജൻസികളിൽ സൂപ്പർവൈസർ തസ്തികയിലുള്ള ചിലർ ജോലി രാജിവെച്ചം സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നതും മറ്റൊരു കാരണമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *