uspassportകുവൈത്തിൽ പാസ്പോർട്ട് ഇടപാടുകൾക്കുള്ള ഓൺലൈൻ സംവിധാനം വൻ വിജയം
കുവൈറ്റ് സിറ്റി: പൗരന്മാർക്ക് പാസ്‌പോർട്ട് എത്തിക്കുന്നതിനുള്ള സെൽഫ് സർവീസ് പ്രോജക്ട് വൻ വിജയംuspassport. പുതിയ പദ്ധതി ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ ഈ സംവിധാനം വഴി 10,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. ട്രാവൽ ഡോക്യുമെന്റ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ അബ്ദുല്ല അൽ അംഹോജ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഐഡന്റിറ്റി സെന്ററുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-സംവിധാനം വഴി രണ്ടാഴ്ചയ്ക്കുള്ളിൽ 10,000 പാസ്‌പോർട്ടുകൾ നൽകി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ഏകദേശം 30,000 ഇടപാടുകൾ ഈ വർഷം ഓൺലൈനായി കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനായി സമർപ്പിച്ച ഇടപാടുകൾ രേഖകൾ ആവശ്യപ്പെടാതെ പേപ്പർ ജോലികൾ പൂർത്തിയാക്കാൻ എളുപ്പമാക്കുന്നുവെന്നും കേണൽ അൽ-അംഹോജ് പറഞ്ഞു. പാസ്പോർട്ട് പുതുക്കലും മറ്റ് സേവനങ്ങളും എളുപ്പമാക്കാനും തിരക്ക് കുറയ്ക്കുന്നതിനും ഏറെ സഹായകമാകുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)