Posted By user Posted On

top cybersecurity companiesപ്രമുഖ കമ്പനിയുടെ കുവൈത്തിലെ ഔട്ലെറ്റിൽ സൈബർ ആക്രമണം; അന്വേഷണം തുടങ്ങി

സ്വീഡിഷ് ഫർണിച്ചർ ഭീമനായ IKEAയുടെ കുവൈറ്റിലെയും മൊറോക്കോയിലെയും ഔട്ലെറ്റുകളിൽ സൈബർ ആക്രമണം top cybersecurity companies. തങ്ങളുടെ ഫ്രാഞ്ചൈസികൾ ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയ സൈബർ ആക്രമണം നടന്നതായും ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കമ്പനി സ്ഥിരീകരിച്ചു. 2022 നവംബർ 19 ശനിയാഴ്ചയാണ് IKEA കുവൈത്തും IKEA മൊറോക്കോയും സൈബർ ആക്രമണം നേരിട്ടത്. ആക്രമണത്തെ കുറിച്ച് ബന്ധപ്പെട്ട അധികാരികളും തങ്ങളുടെ സൈബർ സുരക്ഷാ പങ്കാളികളും ചേർന്ന് അന്വേഷം നടത്തുന്നതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.കുവൈറ്റ് ആസ്ഥാനമായുള്ള ഒരു ഫ്രാഞ്ചൈസിയുടെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്പനികളാണ് IKEA കുവൈത്തും IKEA മൊറോക്കോയും. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും ഉപഭോക്തൃ മീറ്റിംഗ് പോയിന്റുകളും മറ്റ് എല്ലാ IKEA റീട്ടെയിലർമാരിൽ നിന്നും സ്വതന്ത്രമാണെന്നും കമ്പനി അറിയിച്ചു. ഏകദേശം 50 രാജ്യങ്ങളിലായി 400-ലധികം സ്റ്റോറുകൾ IKEA-ക്ക് ഉണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *