Posted By user Posted On

migraine treatments കുവൈത്തിൽ മരുന്നുകൾക്കും, രാസപദാർത്ഥങ്ങൾക്കും ക്ഷാമം

കുവൈത്ത് സിറ്റി: കുവൈത്തിൽ ചില മരുന്നുകൾക്കും ലാബുകളിൽ ഉപയോഗിക്കുന്ന ചില രാസ പദാർത്ഥങ്ങൾക്കും ക്ഷാമം നേരിടുന്നതായി റിപ്പോർട്ട് migraine treatments. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ ചില മരുന്നുകളുടെ സ്റ്റോക്ക് എതാണ്ട് പൂർണമായി തീർന്നതായാണ് പുറത്ത് വരുന്ന വിവരം. ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഈ മരുന്നുകളുടെ അതേ ചേരുവകൾ അടങ്ങിയ മറ്റ് മരുന്നുകളുണ്ടെങ്കിലും ചില ഉൽപ്പന്നങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കാനാവാത്തത് പ്രതിസന്ധിയായിരിക്കുകയാണ്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. അടിയന്തരമായി മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആരോ​ഗ്യമന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. മരുന്നുകളുടെ ക്ഷാമം ക്രമേണെ സ്വകാര്യ ആശുപത്രികളിലും ഫാർമസികളിലും ബാധിക്കുന്നുണ്ട്. രണ്ട് മേഖലകളിലും മരുന്നുകൾ വാങ്ങുന്നത് ഒരേ കമ്പനികളിൽ നിന്നാണ്. ഇതാണ് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നത്. അതേ സമയം രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധനകൾക്ക് ഉപയോഗിക്കുന്ന ചില രാസ പദാർത്ഥങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോൺ വിശകലനം ചെയ്യുന്നതിനു ഉപയോഗിക്കുന്ന രാസ വസ്തുക്കളുടെ ദൗർലഭ്യം രൂക്ഷമായിരിക്കുകയാണ്. ഇതേതുടർന്ന് ഈ പരിശോധന നടത്തുന്നതിനു രോഗികൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ലിപ്പ് നല്കരുതെന്ന് ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് വാക്കാൽ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *