Posted By user Posted On

violationകുവൈത്തിൽ നിയമലംഘകർക്കെതിരെ പരിശോധന കർശനമാക്കി അധികൃതർ; രണ്ട് കടകൾ പൂട്ടിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ ജബ്രിയ, സാൽമിയ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി violation. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലും കടകളിലും ഉൾപ്പെടെയാണ് പരിശോധന നടത്തിയത്. എമർജൻസി ടീമാണ് പരിശോധനയ്ക്ക് പിന്നിൽ. സംയുക്ത കമ്മിറ്റിയുമായുള്ള ഏകോപനത്തോടെയും സഹകരണത്തിലും ആണ് ഫീൽഡ് ടൂറുകൾ നടന്നത്. വേശ്യാവർത്തിയിൽ ഏർപ്പെട്ടിരുന്ന നിരവധി തൊഴിലാളികളെ പരിശോധനയിൽ അറസ്റ്റ് ചെയ്യുകയും നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു എന്ന് എമർജൻസി തലവൻ ഇബ്രാഹിം അൽ പറഞ്ഞു. കാലഹരണപ്പെട്ട ലൈസൻസ് ഉപയോ​ഗിച്ച് ഷോപ്പ് നടത്തുക, കാലഹരണപ്പെട്ട ഹെൽത്ത് കാർഡ് ഉള്ള ഒരു തൊഴിലാളിയെ നിയമിക്കുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്. മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി കിട്ടാതെ കടയിൽ മാറ്റങ്ങൾ വരുത്തിയതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/21/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *