cirtifcateവ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചു, ജോലിക്ക് എത്തിയില്ല; കുവൈത്തിൽ സർക്കാർ ജീവനക്കാരിക്ക് തടവ് ശിക്ഷ
കുവൈത്ത് സിറ്റി; കുവൈത്തില്‍ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ സർക്കാർ ജീവനക്കാരിക്ക് തടവ് ശിക്ഷ cirtifcate. ഒരു സർക്കാർ ഏജൻസിയിലെ ജീവനക്കാരിക്ക് ഏഴ് വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്. ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. സ്വദേശി സ്ത്രീയ്ക്കാണ് ശിക്ഷ വിധിച്ചത്. സ്ഥാപനത്തിൽ ജോലിക്ക് വരാതിരിക്കുകയും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. ഇത്തരത്തിൽ വ്യാജ മെഡിക്കൾ സർട്ടിഫിക്കറ്റ് സമർപ്പിച്ച് 19 ദിവസമാണ് ആരോപണ വിധേയയായ സ്ത്രീ വീട്ടിൽ ഇരുന്നത്. 19 പ്രവൃത്തി ദിവസങ്ങളുടെ മൂല്യം കണക്കാക്കി ഇവര്‍ക്ക് പിഴയും വിധിച്ചിട്ടുണ്ട്. ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. 500 കുവൈത്തി ദിനാറിന്റെ സാമ്പത്തിക ഗ്യാരണ്ടിയിൽ തടവുശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഇപ്പോൾ രാജ്യത്ത് വർദ്ധിച്ചുവരുന്നത്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർ തടവുശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിനായി വലിയ സാമ്പത്തിക ഗ്യാരണ്ടി നല്‍കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)