pardonകുവൈത്തിൽ നിരവധി പേർക്ക് പ്രത്യേക പൊതുമാപ്പ് നൽകി അമീർ
കുവൈറ്റ് സിറ്റി: രാജ്യത്ത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട നിരവധി pardon പൗരന്മാർക്ക് പ്രത്യേക പൊതുമാപ്പ് അനുവദിച്ചുകൊണ്ട് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ 75-ാം വകുപ്പിന് അനുസൃതമായിട്ടാണ് നടപടി. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബറാക്ക് അൽ-ഷോയാൻ ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 16-11-2011 നും 31-12-2021നും ഇടയിൽ ചെയ്ത കുറ്റകൃത്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കൂടാതെ, ഈ ഉത്തരവ് നടപ്പാക്കാൻ പ്രത്യേക പാനൽ മേൽനോട്ടം വഹിക്കുമെന്നും ഉടൻ മോചിപ്പിക്കപ്പെടുന്ന അർഹതയുള്ള തടവുകാരുടെ പട്ടിക തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)