Posted By user Posted On

online psychologyകുവൈത്തിൽ ബാച്ചിലർമാരെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള പരിശോധനകൾ തുടരുന്നു

കുവൈത്ത് സിറ്റി; രാജ്യത്തെ സിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള പരിശോധന തുടരുന്നു online psychology. ബാച്ചിലേഴ്സ് കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്. ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിക്കുകയാണ് കമ്മിറ്റി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫർവാനിയ ഗവർണറേറ്റിലെ നൂറിലധികം ഇത്തരം സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ജുഡീഷ്യൽ കൺട്രോൾ ടീം ഡെപ്യൂട്ടി ഹെഡ് അഹ്മദ് അൽ ഷമ്മാരി വിശദമാക്കി. എല്ലാ നടപടികളും പൂർത്തീകരിച്ച് ആഭ്യന്തര മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്നാണ് അധിക‍ൃതർ പറയുന്നത്. കുടുംബങ്ങൾക്ക് സുരക്ഷ, ആരോഗ്യം, സാമൂഹിക ഭീഷണി എന്നിവ ഉയർത്തുന്ന നിരവധി വിഷയങ്ങള്‍ വിതരണ ശൃംഖല മേഖലയുമായി ഏകോപിപ്പിച്ച് കൊണ്ട് നടത്തിയ പരിശോധനകളില്‍ കണ്ടെത്തുകയും ചെയ്തു. പൗരന്മാർ ഇവയിൽ പലതും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പരിശോധനയെന്നും അൽ ഷമ്മാരി വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *