Posted By user Posted On

antidepressantsലഹരിക്കെതിരായ യുദ്ധം തുടരും; നയം വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രി

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നി​നെരായ യുദ്ധം തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് antidepressants. മയക്ക്മരുന്നിനെതിരായ ദേ​ശീ​യ കാ​മ്പ​യി​ന് രാജ്യത്ത് തു​ട​ക്കമായി. ഇ​തു​സം​ബ​ന്ധി​ച്ച സു​പ്രീം ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മയക്ക് മരുന്നിന്റെ ഉപയോ​ഗം കുറയ്ക്കുന്നതിനും ഇ​ര​ക​ളു​ടെ ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യ​മി​ട്ടാണ് കാമ്പയിൻ തുടങ്ങിയത്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ അ​പ​ക​ടം, പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചുള്ള ബോ​ധ​വ​ത്ക​ര​ണം, ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​വും ഉ​ന്മൂ​ല​ന​വും, ല​ഹ​രി അ​ടി​മ​ക​ളാ​യ​വ​ർ​ക്കു​ള്ള ചി​കി​ത്സ, പു​ന​ര​ധി​വാ​സം എ​ന്നീ ല​ക്ഷ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് പദ്ധതിയുടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് മ​ന്ത്രി യോ​ഗത്തിൽ വിശദീകരിച്ചു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നും ല​ഹ​രി​യു​ടെ വ്യാ​പ​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും കാ​ലാ​നു​സൃ​ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കാ​നും നി​ര​ന്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യെ കുറിച്ചും മന്ത്രി സംസാരിച്ചു. കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ദ്രോ​ഹി​ക്കാ​നും അ​വ​രു​ടെ ഭാ​വി കൊ​ള്ള​യ​ടി​ക്കാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.മ​യ​ക്കു​മ​രു​ന്നി​ന് ഇ​ര​യാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നു​മാ​യി മി​ക​ച്ച സ്പെ​ഷ​ലി​സ്റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്രം വേ​ഗ​ത്തി​ൽ സ്ഥാ​പി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *