campഇനി മരുഭൂമിയിൽ ചെന്ന് രാപ്പാർക്കാം; കുവൈത്തിൽ വസന്തകാല ക്യാമ്പുകൾ സജീവമാകുന്നു
കുവൈത്ത് സിറ്റി: ഇനി നമുക്ക് മരുഭൂമിയിൽ ചെന്ന് രാപ്പാർക്കാം camp, ജീവിതം ആഘോഷമാക്കാം. കുവൈത്തിൽ വസന്തകാല ക്യാമ്പുകൾ ഒരുങ്ങുന്നു എന്ന സന്തോഷത്തിലാണ് പ്രവാസികളും സ്വദേശികളും. മരുഭൂമിയുടെ സ്വസ്ഥതയിൽ വസന്തകാലം ആഘോഷിക്കാനുള്ള സുവർണാവസരമാണ് ഇത്തരം ക്യാമ്പുകൾ സമ്മാനിക്കുന്നത്. മരുഭൂമിയുടെ തണുത്ത കാലാവസ്ഥക്കൊപ്പം ദിനങ്ങൾ ചെലവഴിക്കാൻ ക്യാമ്പുകളിൽ തങ്ങാൻ നിരവധി പേർ എത്താറുണ്ട്. പല കുവൈത്ത് കുടുംബങ്ങളും, വിദേശികളും ദിവസങ്ങളോളം ക്യാമ്പുകളിൽ തങ്ങൽ പതിവാണ്. ജഹ്റ, അഹ്മദി ഗവർണറേറ്റുകളിലായി 34 ഇടങ്ങളാണ് ക്യാമ്പുകൾ ഒരുക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. അടുത്തവർഷം മാർച്ച് വരെയാണ് ക്യാമ്പുകൾ ഉണ്ടാവുക. ഇതിനായുള്ള തയാറെടുപ്പ് പൂർത്തിയായി. ക്യാമ്പുകൾക്ക് ലൈസൻസ് ലഭിക്കുന്നതിനായി നിബന്ധനകളും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. സൈറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മാർഗനിർദേശം മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
നിയന്ത്രണങ്ങളും നിബന്ധനകളും
1.ക്യാമ്പുകൾക്ക് സമീപം പൊതുസേവനം നിർബന്ധമാണ്
2.നിർദിഷ്ട സ്ഥലങ്ങളിൽ ഒഴികെ ക്യാമ്പ് സ്ഥാപിക്കാൻ അനുവദിക്കില്ല
3.ലൈസൻസിന് അപേക്ഷിക്കുന്നയാൾക്ക് 21വയസ്സ് പൂർത്തിയാക്കണം.
4.ഒരാൾക്ക് ഒന്നിൽകൂടുതൽ ലൈസൻസ് നൽകില്ല.
5.50 ദീനാറാണ് ലൈസൻസ് ഫീ, ഇതു തിരിച്ചുകിട്ടില്ല.
6.താൽക്കാലിക ഇൻഷുറൻസിനായി 100 ദീനാർ നൽകണം. ശുചിത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ക്യാമ്പ് കഴിയുന്നതോടെ തുക തിരിച്ചുകിട്ടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)