കുവൈത്ത് സിറ്റി; കുവൈത്തിൽ ശനിയാഴ്ച വരെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് climate change prevention. മഴയോടൊപ്പം തന്നെ പൊടിക്കാറ്റുണ്ടാകുമെന്നും ഇത് ദൂരക്കാഴ്ച കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ രാജ്യത്തെ പൗരന്മാരും താമസക്കാരും ജാഗ്രതയും സുരക്ഷ നിർദേശങ്ങളും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ എമർജൻസി നമ്പറായ 112ലേക്ക് വിളിക്കണമെന്നും മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പ്രസ്താവനയിലൂടെ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc