axis bank personal loanസന്തോഷ വാർത്ത; പ്രവാസികൾക്ക് വായ്പ നൽകുന്നത് കുവൈത്ത് ബാങ്കുകൾ പുനരാരംഭിക്കുന്നു, നിബന്ധനകൾ ഇങ്ങനെ
കുവൈത്ത് സിറ്റി; കുവൈറ്റിലെ ചില ബാങ്കുകൾ പ്രവാസികൾക്ക് വായ്പാ വിതരണം പുനരാരംഭിച്ചു axis bank personal loan. കൊവിഡ് മഹാമാരിയെ തുടർന്ന് ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസികൾക്ക് വായ്പ നൽകുന്നത് കുവൈത്ത് ബാങ്കുകൾ പുനരാരംഭിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ നിബന്ധനകളോടെ വായ്പാ പോർട്ട്ഫോളിയോ വിപുലീകരിക്കാൻ തീരുമാനിച്ചതിനാൽ ചില ബാങ്കുകൾ അവരുടെ നയം പരിഷ്കരിച്ചിട്ടുണ്ട്. ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള മിനിമം വേതനം 500 ദിനാറിൽ നിന്ന് 300 ദിനാറായി ബാങ്കുകൾ കുറച്ചു. കുറഞ്ഞ ജോലി കാലയളവ് ഒരു വർഷത്തിന് പകരം 4 മാസമായി കുറച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് അവരുടെ ശമ്പളവും നിശ്ചിത കിഴിവ് ശതമാനവും അനുസരിച്ചാണ് ഉപഭോക്തൃ വായ്പയുടെ മൂല്യം നിർണ്ണയിക്കുന്നത്. കമ്പനി ആവശ്യത്തിനാണ് വായ്പ എടുക്കുന്നതെങ്കിൽ ഈ കമ്പനി കുവൈറ്റ് സ്റ്റോക്ക് എക്‌സ്‌ച്ചിൽ ലിസ്റ്റ് ചെയ്തിരിക്കണം എന്ന നിബന്ധനയും ബാങ്കുകൾ വയ്ക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)