kuwait policeഉംറയ്ക്ക് സൗജന്യ ടിക്കറ്റ് കിട്ടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, രേഖകൾ ഒപ്പിട്ട് വാങ്ങി; പരാതിയുമായി സ്ത്രീ രംഗത്ത്
കുവൈത്ത് സിറ്റി: ഒരു നറുക്കെടുപ്പ് വഴി തനിക്ക് ഉംറയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചെന്ന് വിശ്വസിപ്പിച്ചെന്ന പരാതിയുമായി സ്ത്രീ രംഗത്ത് kuwait police. ജിസിസി താമസക്കാരിയായ സ്ത്രീയാണ് ജഹ്‌റ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉംറയ്ക്കുള്ള സൗജന്യ ടിക്കറ്റിനുള്ള നറുക്കെടുപ്പ് വിജയിച്ചതായി ഒരു കമ്പനിയിൽ നിന്ന് തനിക്ക് കോൾ ലഭിച്ചെന്നാണ് 49കാരി പറയുന്നത്. ടിക്കറ്റ് ക്ലെയിം ചെയ്യുന്നതിനായി ഷർഖിലെ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് താന്‍ അറിയാതെ ഇവർ തന്നെ കൊണ്ട് ഒരു ട്രസ്റ്റ് രസീതിൽ ഒപ്പിടീച്ചെന്നും, ഇത് പിന്നീടാണ് മനസ്സിലായതെന്നുമാണ് സ്ത്രീ പരാതിയിൽ പറയുന്നത്. താൻ ഒപ്പിട്ടത് അംഗത്വത്തിനും ഡിസ്കൗണ്ടിനുമുള്ള അപേക്ഷാ ഫോമിലുമായിരുന്നെന്നും ഫോം ഒരു ട്രസ്റ്റ് രസീതാണെന്ന് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും സ്ത്രീയുടെ പരാതിയില്‍ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)