കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കാൻ സാധ്യത metered water. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുകൾ വർധിപ്പിക്കാൻ സാങ്കേതിക സംഘം സർക്കാരിനോട് ശുപാർശ ചെയ്തതായി ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ വൈദ്യുതി, ജല നിരക്കുകൾ വർധിപ്പിക്കാനാണ് ശുപാർശയിൽ പറയുന്നത്. 50-100 ശതമാനം വരെ താരിഫ് വർധിപ്പിക്കാനാണ് ശുപാർശ. പ്രവാസികൾ ഏറ്റവും വലിയ ഉപഭോക്താക്കളായി കണക്കാക്കപ്പെടുന്നതിനാലും, കുവൈറ്റ് പൗരന്മാരുടെ ഇരട്ടി ജനസംഖ്യയുള്ളതിനാലും, അവർക്ക് ഏറ്റവും ആവശ്യമായ ഇത്തരം കാര്യങ്ങൾ 10 ശതമാനം കുറവ് നൽകരുതെന്നും ശുപാർശയിലുണ്ട്. അതേസമയം കുവൈത്ത് പൗരന്മാർക്കുള്ള വിലയിൽ മാറ്റം ഉണ്ടാകില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl