certified fraud examinerആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പ്; യുവതിക്ക് 15 വർഷം തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തിൽ ആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിക്ക് തടവുശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ തടവുശിക്ഷയാണ് ക്രിമിനൽ കോടതി വിധിച്ചത് certified fraud examiner. കുവൈത്തി സ്ത്രീയായി ആൾമാറാട്ടം നടത്തിയാണ് ഇവർ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയത്. കുവൈത്തി സ്ത്രീയുടെ വേഷത്തിൽ ബാങ്കുകളിൽ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 കുവൈത്തി ദിനാറിന്റെ വായ്പകൾ ഇവർ വാങ്ങിയിരുന്നു. കൂടാതെ, കുവൈത്തി സ്ത്രീയുടെ പേരിലുള്ള നഷ്ടപ്പെട്ട കാർഡിന് പകരമായി പുതിയ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡിന് പ്രതി അപേക്ഷിക്കുകയും ചെയ്തിരുന്നു. വന്‍തുക വായ്പ ലഭിക്കുന്നതിന് വേണ്ടി ഈ പുതിയ കാര്‍ഡാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വ്യക്തികളും ബാങ്കുകളും നിരവധി സാമ്പത്തിക കേസുകള്‍ ഫയൽ ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായ സ്ത്രീ വിവരം അറിയുന്നത്. കുറ്റം ചെയ്തിട്ടില്ലെങ്കിലും തന്റെ പേരിൽ തട്ടിപ്പ് നടത്തിയതിനാൽ അറസ്റ്റ്, സമൻസ്, യാത്രാ വിലക്ക്, പിടിച്ചെടുക്കൽ തുടങ്ങി വിവിധ നടപടികൾ താൻ നേരിടേണ്ടി വന്നെന്നും പരാതിക്കാരിയായ സ്ത്രീ കോടതിയെ അറിയിച്ചു. സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്തത് അറിഞ്ഞ് തന്റെ കക്ഷി അത്ഭുതപ്പെട്ട് പോയെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ജറാഹ് അൽ എനെസി പറഞ്ഞു. ഇരയായ സ്ത്രീ കോടതിയെ സമീപപിച്ചതോടെയാണ് മറ്റൊരു യുവതി ഇവരുടെ പേരിൽ വ്യാജരേഖ കെട്ടിച്ചമതാണെന്നും രേഖകളിലെ പരാതിക്കാരിയുടെ ഒപ്പ് വ്യാജമാണെന്നും മനസ്സിലാകുന്നത്. അന്വേഷണത്തിലും പരിശോധനയിലും രേഖകളും ഒപ്പും വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ആള്‍മാറാട്ടം നടത്തിയ സ്ത്രീക്ക് ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)