dupixentമയക്കു മരുന്നിനെതിരെ ദേശ വ്യാപകമായി പ്രചാരണ പരിപാടികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി : കുവൈത്തിൽ മയക്കു മരുന്നിനെതിരെ ദേശ വ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇത് സമബന്ധിച്ച തീരുമാനം ആയത്. കൂടാതെ, മയക്കു മരുന്ന് നിയന്ത്രണം, മയക്ക് മരുന്നിനു അടിമകളായവരുടെ ചികിത്സ എന്നിവയ്ക്ക് വേണ്ടി ദേശീയ ക്യാംപെയ്ൻ ആരംഭിക്കുവാനും dupixent, അന്താരാഷ്ട്ര കേഡറുകളുടെയും മികച്ച ദേശീയ കേഡറുകളുടെയും സഹായത്തോടെ അതീവ രഹസ്യമായി ചികിത്സ, പുനരധിവാസം എന്നിവക്കായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുവാനും നീക്കമുണ്ട്. ഇത്തരത്തിൽ ക്യാപെയ്ൻ സംഘടിപ്പുക്കന്നതിനായി ആഭ്യന്തര മന്ത്രാലയത്തെ യോഗം ചുമതലപ്പെടുത്തി. മയക്കുമരുന്നിന് അടിമകളായവരുടെ ചികിത്സിക്കായി സ്വകാര്യ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത്തിനു അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുവാനും നൂതന ചികിത്സാ മാർഗങ്ങൾ അവലംബിക്കുന്നതിനായി വേണ്ടി സൗകര്യങ്ങൾ ഒരുക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. ഇതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ മന്ത്രി സഭാ യോഗം ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്,മയക്ക് മരുന്ന് മൂലം സംഭവിക്കുന്ന അപകടകരമായ സാമൂഹിക വിപത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും യോഗത്തിൽ സമഗ്രമായ അവതരണം നടത്തി. മയക്കു മരുന്നിനു അടിമകളായവരുടെയും ഇവയുടെ ഉപയോഗം മൂലം ജീവൻ നഷ്ടമായവരുടെയും വിശദമായ വിവരങ്ങളും അവതരിപ്പിച്ചു. മയക്കു മരുന്നെന്ന മഹാ വിപത്തിൽ നിന്ന് രാജ്യത്തെയും യുവതലമുറയെയും രക്ഷിക്കുന്നതിനായി വേണ്ട എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ് നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR
Comments (0)