Posted By user Posted On

bonusകുവൈത്തിലെ കൊവിഡ് മുന്നണി പോരാളികളുടെ ബോണസ്; തുക നിർണയിക്കുന്നതിൽ അപാകതയെന്ന് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട്

കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡ് പ്രതിസന്ധികാലത്ത് മുന്നണി പോരാളികളായി പ്രവർത്തിച്ചവർക്ക് സർക്കാർ പ്രത്യേക ബോണസ് പ്രഖ്യാപിച്ചിരുന്നു. ഈ ബോണസ് നൽകുന്നതിനായുള്ള തുക നിർണയിക്കുന്നതിൽ വലിയ അപാകത സംഭവിച്ചെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓഡിറ്റ് ബ്യൂറോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഉയർന്ന അപകടസാധ്യതയുള്ളവരോ ഇടത്തരം അപകടസാധ്യതയുള്ളവരോ ആയ ജീവനക്കാരെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോണസ് നിർണ്ണയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു bonus. ഇത് ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ ബോണസ് ലഭ്യമാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായെന്നും റിപ്പോർട്ടിലുണ്ട്. ചില വിഭാഗങ്ങൾക്ക് ജോലി ചെയ്ത ദിവസങ്ങൾ കണക്കാക്കുന്നതിൽ പിഴവ് സംഭവിച്ചെന്നും ഇത് വഴി ഖജനാവിന് കടുത്ത നഷ്ടം സംഭവിച്ചതായും ഓഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അടുത്ത ചൊവ്വാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും. 39 വിവിധ സർക്കാർ ഏജൻസികളിലെ മുൻനിര ജീവനക്കാർക്കുള്ള ബോണസിന്റെ 63 ശതമാനവും ഇതിനകം വിതരണം ചെയ്‌തതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതിനായി 37.82 കോടി ദിനാർ ഇതിനകം ചെലവഴിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *