loccitane shampooഷാമ്പൂ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? ഈ കമ്പനികളുടെ ഷാമ്പൂവിൽ കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം
കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്ത് തുടർന്ന് ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്ബൂ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച് യുണിലിവര്‍. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഷാമ്പൂവിൽ കലര്‍ന്നിരിക്കുന്നുവെന്നാണ് സംശയിക്കുന്നത്. ബെന്‍സീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രക്താര്‍ബുദത്തിന് കാരണമായേക്കാം. ഇതാണ് നടപടിയ്ക്ക് കാരണം loccitane shampoo. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെയാണ് യുണിലിവര്‍ തിരിച്ചു വിളിച്ചിരിക്കുന്നത് . എയറോസോള്‍ ഡ്രൈ ഷാംപൂ നിര്‍മ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ബ്രാന്‍ഡുകളും തിരിച്ചുവിളിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ അറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, ജോൺസൺ ആൻഡ് ജോൺസന്റെ ന്യൂട്രോജെന, എഡ്ജ്‌വെൽ പേഴ്‌സണൽ കെയർ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോർഫ് എജിയുടെ കോപ്പർടോൺ, യൂണിലിവറിന്റെ സുവേവ് എന്നിങ്ങനെ നിരവധി എയറോസോൾ സൺസ്‌ക്രീനുകളിൽ ഇത്തരത്തിലുള്ള പദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടെന്നതരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ കമ്പനികളും സമാനമായ ഉൽപന്നങ്ങൾ കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ തിരിച്ചുവിളിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)