Posted By user Posted On

house maidതൊഴിലുടമയുടെ കുഞ്ഞിനെ മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി കൊല്ലാൻ ശ്രമിച്ച പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ

കുവൈത്ത് സിറ്റി: തൊഴിൽ ഉടമയുടെ കുട്ടിയെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് വീട്ടു ജോലിക്കാരിപിടിയിൽ. തൊഴിൽ ഉടമയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. ഏഷ്യൻ പൗരത്വമുള്ളയാളാണ് പിടിയിലായ സ്ത്രീ house maid. അൽ-അദാൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീട്ടുടമയോടുള്ള വൈരാ​ഗ്യമാകാം ജോലിക്കാരിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളോട് അന്വേഷണ ഉദ്യോ​ഗസ്ഥർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. കുട്ടിയെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്കും ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററിലേക്കും അയയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിർദേശിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *