Posted By user Posted On

solar eclipseഭാഗിക സൂര്യഗ്രഹണം; കുവൈത്തിലെ സർക്കാർ ഓഫീസുകളുടെയും സ്ക്കൂളുകളുടെയും പ്രവൃത്തി സമയം മാറ്റിയേക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ചൊവ്വാഴ്ച ഭാഗിക സൂര്യ ഗ്രഹണം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ സൂര്യ​ഗ്രഹണം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ശാസ്ത്രീയ മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണമെന്ന് പാർലമന്റ്‌ അംഗം മുഹന്നദ് അൽ സായർ സർക്കാരിനോട്‌ ആവശ്യപ്പെട്ടു solar eclipse. അതുകൊണ്ടു തന്നെ അന്നത്തെ ദിവസം രാജ്യത്ത് കൂടുതൽ ജാ​ഗ്രത വേണമെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ മുൻ നിർത്തി ഉചിതമായ മുൻകരുതൽ നടപടികൾ എടുക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. സൂര്യഗ്രഹണം നടക്കുന്ന ദിവസം സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം പരമാവധി നേരത്തെ അവസാനിപ്പിക്കണമെന്നാണ് ആവശ്യം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്‌ പ്രവർത്തി സമയം അവസാനിപ്പിക്കുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കുവൈത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സൂര്യ ഗ്രഹണം ഉച്ചസ്ഥായിൽ എത്തുക എന്നാണ് നിലവിൽ വരുന്ന വിവരം. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും വീട്ടിലേക്ക് മടങ്ങുന്ന സമയമാണിത്. അതുകൊണ്ടാണ് പ്രവർത്തി സമയം ക്രമീകരിക്കണമെന്ന ആവശ്യം ഉയരുന്നത്. ഗ്രഹണ സമയത്ത്‌ സൂര്യനെ നോക്കുന്നത്‌ അന്ധതക്കും റെറ്റിനയുടെ തകരാറിനും കാരണമാകും എന്നും മുന്നറിയിപ്പുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *