തണുത്ത് വിറക്കാൻ ഒരുങ്ങിക്കോളൂ…. കുവൈറ്റിൽ വരും ദിവസങ്ങളിൽ കൊടും തണുപ്പിന് സാധ്യത
കുവൈറ്റ് : വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പ് ഗണ്യമായ രീതിയിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ് നിരീക്ഷകൻ ദിറാർ അൽ-അലി പറഞ്ഞു.ആപേക്ഷിക ആർദ്രത (ഹ്യൂമിഡിറ്റി) മൂടൽമഞ്ഞിന്റെ രൂപീകരണത്തിന് സഹായിക്കുന്നു.ഇത് വരും ദിവസങ്ങളിലും തുടർന്നേക്കാം കുവൈറ്റിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് ആപേക്ഷിക ആർദ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ബാക്കിയുള്ള സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ രീതിയിൽ ഇത് ഉണ്ടാകാൻ സാധ്യതയുള്ളതായും അദ്ദേഹം പറയുന്നു.മൂടൽമഞ്ഞിന്റെ ഫലമായി തിരശ്ചീന ദൃശ്യപരത കുറയുന്നതോടെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തണുപ്പ് ഇന്നുമുതൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)