omicronഇന്ത്യയിൽ വ്യാപക ശേഷി കൂടിയ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ നിർദേശം, കേരളത്തിലും നിയന്ത്രണം കടുപ്പിക്കും
ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദമായ BA.5.2.1.7 സ്ഥിരീകരിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7. ഇന്ത്യയിൽ പൂനെയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. ഇതേ തുടർന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഈ സാഹചര്യത്തിൽ കേരളത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കും. കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മാസ്കും മറ്റ് മുൻകരുതലുകളും തുടരണമെന്നും മന്ത്രി നിർദേശിച്ചു. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
Comments (0)