Posted By user Posted On

mbbsഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃത മരുന്ന് വിൽപ്പന, വ്യാജ ചികിത്സ; കുവൈത്തിൽ പ്രവാസികൾ പിടിയിൽ

കുവൈത്ത്: ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃത മരുന്ന് വിൽപ്പനയും വ്യാജ ചികിത്സയും നടത്തിയ സംഘം പിടിയിൽ. അനധികൃത മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയരക്ടർ ജനറൽ മേജർ ജനറൽ വാലിദ് അൽ തറവയാണ് ഇക്കാര്യം അറിയിച്ചത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച മരുന്നുകളുടെ ശേഖരം അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. അറസ്റ്റിലായവരെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ രാജ്യത്ത് സർക്കാർ ആശുപത്രികളിലും അംഗീകൃത മെഡിക്കൽ സ്റ്റോറുകളിലും മാത്രമാണ് മരുന്നുകൾക്ക് വിൽപ്പന അനുമതിയുള്ളൂ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *