Posted By user Posted On

student portalകുവൈത്തിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈറ്റിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്തു. സബാഹ് അൽ സേലം യൂണിവേഴ്സിറ്റി കാമ്പസിലെ കോളേജ് ഓഫ് സയൻസിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി ചാടിയത്.19 കാരിയായ ഈജിപ്ഷ്യൻ വിദ്യാർത്ഥിനിയാണ് മരിച്ചത്. വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്തെത്തി പരിശോധന നടത്തി. സർവ്വകലാശാലയിലെ മെഡിക്കൽ സംഘം സംഭവസ്ഥലത്തെത്തി വിദ്യാർത്ഥിനിയെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *