Posted By user Posted On

pravsi courtവ്യാജ മെഡിക്കൽ പരിശോധന ഫലം നൽകിയ ഇന്ത്യക്കാർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

മെഡിക്കൽ പരിശോധന ഫലത്തിൽ കൃത്രിമം കാണിച്ച എട്ട് ഇന്ത്യർക്കും ഈജിപ്ഷ്യൻ പ്രവാസികൾക്കും 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. യോഗ്യതയില്ലാത്ത പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി വ്യാജ രക്തപരിശോധനാ ഫലം നൽകിയെന്നാണ് ഇവർക്കെതിരായ കേസ്. പ്രതികൾ സമർപ്പിച്ച അപ്പീൽ കോടതി ഇന്ന് തള്ളിയിരുന്നു. താമസ രേഖ ശരിയാക്കുന്നതിനായി പ്രവാസികൾക്ക് ഫിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ പരിശോധനാഫലം തിരുത്തിയത്. നേരത്തെ ഈ കേസിൽ ഇന്ത്യക്കാരും ഈജിപ്ഷ്യൻ പൗരന്മാരും ഉൾപ്പെടെ എട്ട് പ്രവാസികൾ അറസ്റ്റിലായിരുന്നു. വൈറൽ രോ​​ഗങ്ങളുള്ളവർക്ക് പ്രതികൾ ഹെൽത്തി ഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയെന്നും താമസക്കാർ ഈ സർട്ടിഫിക്കറ്റ് താമസ രേഖ ശരിയാക്കുന്നതിനായി റെസിഡൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 200 മുതൽ 350 ദിനാർ വരെയാണ് ഈ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായി പ്രതികൾ കൈക്കൂലി വാങ്ങിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *