Posted By user Posted On

drugsക്രൂ​സ് ക​പ്പ​ലി​ൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്: കപ്പൽ ഉടമയടക്കം മുന്ന് പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: ക്രൂ​സ് ക​പ്പ​ലി​ൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്. 60​ കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നാണ് കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പിടിച്ചെടുത്തത്. സംഭവത്തിൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി. ക​പ്പ​ൽ ഉ​ട​മ​യ​ട​ക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, തു​റ​മു​ഖ- അ​തി​ർ​ത്തി സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ മ​ൻ​സൂ​ർ അ​ൽ അ​വാ​ദി, കോ​സ്റ്റ് ഗാ​ർ​ഡ് ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ അ​ൽ മൗ​ൺ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​രെ പി​ടി​കൂ​ടി​യ സു​ര​ക്ഷാ​സം​ഘ​ത്തെ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​ഭി​ന​ന്ദി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *