uss ship കുവൈത്തിൽ 3 ദിവസത്തെ സന്ദർശനത്തിനെത്തി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ; പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം
ഇന്ത്യയും കുവൈറ്റുമായുള്ള ആഴത്തിലുള്ളതും, ബഹുമുഖവുമായ സൗഹൃദ ബന്ധവും വർദ്ധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ INS TIR, INS സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവ ഈ ചൊവ്വാഴ്ച കുവൈറ്റ് സന്ദർശിക്കും. ഒക്ടോബർ 4, 5, 6 തീയതികളിൽ ഷുവൈഖ് തുറമുഖത്ത് നാവിക സേനാ കപ്പലുകൾ ഉണ്ടാകും, കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ മൂന്ന് ദിവസങ്ങളിൽ കപ്പലുകൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കും.
ചൊവ്വാഴ്ച, 4-ന്, നാവികസേനയുടെ കപ്പലുകൾ വൈകുന്നേരം 3:00 മുതൽ 5:00 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. 5 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെയും, 2 മണി മുതൽ 3 മണി വരെയും, വൈകിട്ട് 4 മുതൽ 5 വരെയുമാണ് ടൈം സ്ലോട്ടുകൾ. സാധുവായ സിവിൽ ഐഡിയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ അഭ്യർത്ഥന https://forms.gle/c9KMxtevQSunEghx8 ഈ ലിങ്ക് വഴി സമർപ്പിച് തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CpCA25v2C1QELOq7Zla98s
Comments (0)