Posted By Editor Editor Posted On

വിദ്യാർഥികളിൽ നിന്ന് അനധികൃത പണപ്പിരിവ് പാടില്ല : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി∙ അനധികൃത പണപ്പിരിവ് നടത്താൻ പാടില്ലെന്നു കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇതുസംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വിതരണം ചെയ്തു. നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്താൻ പാടില്ലെന്ന് നിർദ്ദേശവുമായി എത്തിയിരിക്കുന്നത്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് കർശന താക്കീതാണ് നൽകിയിരിക്കുന്നത്. ഫോട്ടോകോപ്പി എടുക്കൽ, ക്ലാസ് റൂം അലങ്കരിക്കൽ തുടങ്ങി സ്കൂളിലെ മറ്റു ജോലികൾ ഇവരെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു. സ്കൂളിലേക്ക് ആവശ്യമുള്ള ടാബ്, ലാപ്ടോപ്, ഉപകരണങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയും രക്ഷിതാക്കളിൽ നിന്നോ വിദ്യാർഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ ശേഖരിക്കാൻ പാടില്ലെന്നും പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *