ഫാമിലി വീസ: ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തു നിന്നാൽ വിസ റദ്ദാക്കുമോ ?അധികൃതരുടെ വിശദീകരണം ഇങ്ങനെ
കുവൈറ്റ് :ഫാമിലി വീസക്കാർ ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തു നിന്നാലും ഇനി വീസ റദാക്കില്ല. കോവിഡ് കാലത്ത് ആണ് ഇത്തരത്തിൽ ഇളവ് നൽകിയത്. ഇത് ഇപ്പോഴും തുടർന്ന്ക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. 6 മാസത്തിൽ അധികം കാലം രാജ്യത്തിനു പുറത്ത് കഴിയുന്നവരുടെ താമസരേഖ സ്വയം റദ്ധാകുന്ന നിയമം കുവൈത്ത് സർക്കാർ കഴിഞ്ഞ മാസം മുതൽ പുനസ്ഥാപിച്ചിരുന്നു. മെയ് ഒന്ന് അടിസ്ഥാനമാക്കിയാണ് ഇതിനായി കാല പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കൊറോണ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തി വെച്ച ഈ നിയമം കഴിഞ്ഞ ഡിസംബർ മുതൽ ഗാർഹിക തൊഴിലാളികൾക്കും പുനസ്ഥാപിച്ചിരുന്നു.അതെസമയം സന്ദർശന വീസ നൽകുന്നത് സംബന്ധിച്ച് പുതിയ തീരുമാങ്ങളൊന്നും നിലവിൽ എടുത്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
Comments (0)