കുവൈറ്റില്‍ നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍
കുവൈറ്റ് സിറ്റി: നിയമലംഘനത്തെതുടർന്ന് കുവൈറ്റില്‍ നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ അധികൃതര്‍ അടച്ചു പൂട്ടിയത്. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിലായിരുന്നു പരിശോധന. നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിവിധ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൂടാതെ ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒരു ഭക്ഷ്യ സ്റ്റോർ അടച്ചുപൂട്ടി. അഹമ്മദി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് അതോറിറ്റി അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Comments (0)