ഗുരുതര നിയമലംഘനം നടത്തുന്ന വിദേശികളെ കുവൈറ്റിൽ നിന്ന് നാടുകടത്തും; നാടുകടത്തിലിന് കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങൾ ഇവയൊക്കെ
കുവൈറ്റിൽ ഗുരുതര നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടു കടത്തുവാനുള്ള തീരുമാനം ശക്തമാക്കുവാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യ വ്യാപകമായി നടക്കുന്ന പരിശോധനയിൽ പിടിയിലാകുന്ന നിയമ ലംഘകരെ യാതൊരു വിട്ടു വീഴ്ചയും കൂടാതെ നാടു കടത്താൻ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഇതിന് പുറമേ നിയമ ലംഘനത്തിനു പിടിയിലാകുന്ന വിദേശികളെ നാടു കടത്തൽ കേന്ദ്രങ്ങളിലേക്ക് കൈമാറണമെന്ന് മുനിസിപ്പാലിറ്റി, മാനവ ശേഷി സമിതി, വാണിജ്യ വ്യവസായ മന്ത്രാലയം, പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
താഴെ പറയുന്ന നിയമ ലംഘനങ്ങളിൽ പിടിക്കപ്പെടുന്ന വിദേശികളെ നേരിട്ടുള്ള നാടു കടത്തലിനു വിധേയരാക്കുമെന്നും മന്ത്രാലയം വ്യക്
ക്തമാക്കി
► കുവൈത്ത് ഉൾക്കടലിൽ നിന്നു അനധികൃത മത്സ്യ ബന്ധനം നടത്തൽ
► പൊതു സ്ഥലങ്ങളിലും മരു പ്രദേശങ്ങളിലും മാലിന്യം കളയൽ
► ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ
► ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തൽ.
► പൊതു ധാർമികതയ്ക്കെതിരായ പ്രവർത്തനങ്ങൾ നടത്തൽ
► തൊഴിലുടമയുടെ കീഴിൽ അല്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യൽ
► താമസരേഖ പുതുക്കാതിരിക്കൽ
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നിയമലംഘനം നടത്തിയ 627 പ്രവാസികളെ നാടുകടത്തിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പിടിയിലായ 2,656 നിയമലംഘകരിൽ 30% പേരും ഗാർഹിക ജോലിക്കാരായിരുന്നു.
2021ൽ 20,000 ഗാർഹിക തൊഴിലാളികളും
സ്വകാര്യ മേഖലയിലെ 11,000 പേരും നിയമ ലംഘനം നടത്തിയതായും മന്ത്രാലയം അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)