കുവൈറ്റിലെ 7 ബാങ്കുകൾ ലോകത്തിലെ ഏറ്റവും വലിയ ആയിരം ബാങ്കുകളുടെ പട്ടികയിൽ
ലോകത്തിലെ ഏറ്റവും വലിയ 1000 ബാങ്കുകളുടെ പട്ടികയിൽ പ്രവേശിച്ച ബാങ്കുകളുടെ എണ്ണത്തിൽ കുവൈറ്റ് നാലാം സ്ഥാനത്ത്. അറബ് ബാങ്കുകളുടെ യൂണിയൻ സെക്രട്ടറി ജനറൽ ഡോ. വിസാം ഫത്തൂഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് കുവൈത്തി ബാങ്കുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ആണ് മുന്നിൽ. പിന്നാലെ കുവൈത്ത് ഫിനാൻസ് ഹൗസ്, ബർഗാൻ ബാങ്ക്, ഗൾഫ് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്ത്, അൽ അഹ്ലി ബാങ്ക്, കുവൈത്ത് ഇൻഡസ്ട്രിയൽ ബാങ്ക് എന്നിവയാണുള്ളത്. ഈ ബാങ്കുകളുടെ മൊത്തം മൂലധനം ഏകദേശം 29.8 ബില്യൺ ഡോളറാണെന്നും 272.4 ബില്യൺ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)