കുവൈറ്റിൽ ഈ മാസം നാടുകടത്തിയത് 14 പ്രവാസികളെ
കുവൈറ്റിൽ ഈ മാസം 14 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുകയും മലിനീകരണം നടത്തുകയും ചെയ്തതിനാണ് ഇവരെ നാട് കടത്തിയത്.
ഇവരിൽ 6 പേർക്ക് എതിരെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 32 അനുസരിച്ചാണു കേസെടുത്തിട്ടുള്ളത്. നിർമ്മാണ മാലിന്യങ്ങൾ മരു പ്രദേശത്ത് വലിച്ചെറിഞ്ഞതിനാണ് ശിക്ഷ നടപടികൾ സ്വീകരിച്ചത്.നിയമപരമായ ആവശ്യകതകളും നിയന്ത്രണങ്ങളും പാലിക്കാതെ രാസവസ്തുക്കൾ വിൽപന നടത്തിയതിനാണു മറ്റു 8 പേരെ അറസ്റ്റ് ചെയ്ത് നാടു കടത്തിയത്.
*കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Comments (0)