Posted By user Posted On

നാലാം ഡോസ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

രാജ്യത്തെ വാക്സിനേഷൻ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടർന്ന് ആരോ​ഗ്യ മന്ത്രാലയം. മൂന്ന്, നാല് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് എല്ലാവരും സ്വീകരിക്കണമെന്നും മഹാമാരിയെ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് വാക്സിനേഷൻ വഹിച്ചിട്ടുള്ളതെന്നും ആരോ​ഗ്യ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. ജൂലൈ നാല് മുതൽ ഈ മാസം നാല് വരെ പൗരന്മാരും താമസക്കാരുമായി 7,316 പേരാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 

വാക്സിനേഷന് യോ​ഗ്യതയുള്ള ജനസംഖ്യയുടെ 89.9 ശതമാനവും പേരും രണ്ടാം ഡോസ് എടുത്തുകഴിഞ്ഞു. ഈ കാലയളവിൽ മൂന്നും, നാലും  ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും താമസക്കാരുടെയും ആകെയെണ്ണം 37,577 ആണ്. പ്രായമായവരും വിട്ടുമാറാത്ത രോ​ഗമുള്ളവരുടെ ബൂസ്റ്റർ ഡോസുകൾ ഉറപ്പായും എടുക്കണമെന്നാണ് നിർദേശം. എല്ലാ ആരോ​ഗ്യ മേഖലകളിലുമായി വാക്സിൻ എടുക്കാൻ 16 കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മുന്ന് മുതൽ രാത്രി എട്ട് വരെ വാക്സിനേഷനായി എത്താവുന്നതാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *