നാടുകടത്താൻ കൊണ്ടുപോയ പ്രതി രക്ഷപ്പെട്ടു; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ അറസ്റ്റ് ചെയ്തു
കുവൈത്തിൽ ലഹരിമരുന്നു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഈജിപ്ഷ്യൻ വംശജനെ നാടുകടത്താൻ കൊണ്ടു പോകുന്നതിനിടെ രക്ഷപെട്ടതിനെ തുടർന്നാണ് പ്രതിയെ അനുഗമിച്ചിരുന്ന പൊലീസുകാരെ അറസ്റ്റു ചെയ്തു. ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചതിനെ തുടർന്നാണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തത്.
ഇയാളെ കടത്തി വിടേണ്ടിയിരുന്ന വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൊലീസുകാരുടെ കണ്ണുവെട്ടിച്ചു ടാക്സിയിൽ കയറി രക്ഷപെടുകയായിരുന്നു. എന്നാൽ ഏതാനും മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി തിരികെ നാടുകടത്തൽ കേന്ദ്രത്തിലെത്തിച്ചു. എങ്ങനെയാണു പ്രതിക്ക് ഇവരുടെ കണ്ണു വെട്ടിച്ചു രക്ഷപെടാൻ കഴിഞ്ഞത് എന്നതിനെ കുറിച്ചു ചോദ്യം ചെയ്യുന്നതിനാണു പൊലീസുകാരെ അറസ്റ്റ് ചെയ്തത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
Comments (0)