Posted By user Posted On

സൂക്ഷിക്കുക!!!വ്യാജ ലിങ്കുകൾ ഉപയോഗിച്ച് വ്യാപക സാമ്പത്തിക തട്ടിപ്പ്

രാജ്യത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ ഓൺലൈൻ തട്ടിപ്പ് ഭീഷണികൾ വർധിക്കുന്നതായി അഭിഭാഷകനും അന്താരാഷ്ട്ര നിയമ നിർവഹണ സഹകരണത്തിൽ ഇന്റർപോൾ അംഗീകൃത വിദഗ്ധനുമായ മുഹമ്മദ് അൽ ജാസിം.വ്യാജ ലിങ്കുകൾ വെച്ച് വ്യാപകമായ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം ലിങ്കുകളിൽ ആളുകളെയെത്തിക്കാനായി തട്ടിപ്പ് വിദഗ്ധർ പല കബളിപ്പിക്കലുകളും നടത്തും. അപകടകരവും വലിയ ഗൂഢാലോചനകളോടെയുമുള്ള ഓൺലൈൻ തട്ടിപ്പുകൾ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും പണം കൈമാറ്റം നടത്തപ്പെടുന്ന ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പണം കൈമാറ്റം രാജ്യത്തിനുള്ളിലാണെങ്കിൽ തട്ടിപ്പുകാരന്റെ ഉപയോക്തൃനാമം ഉപയോഗിച്ച് വഞ്ചിക്കപ്പെട്ടയാൾക്ക് കേസ് ഫയൽ ചെയ്യാമെന്നും കുവൈത്തിലെ സൈബർ ക്രൈം ഡിപ്പാർട്മെന്റിന് ഐ.പി വിലാസം വഴി തട്ടിപ്പുകാരെ കണ്ടെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടിപ്പുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ വകുപ്പ് വെബ്‌സൈറ്റ് ഉടമകളുമായി ബന്ധപ്പെടും. ബാങ്ക് പണം കൈമാറ്റം വഴിയുള്ള തട്ടിപ്പുകൾ വളരെ തന്ത്രപരമായിരിക്കും. പ്രാദേശിക ബാങ്കുകൾക്കുള്ളിലാണ് കൈമാറ്റം നടന്നതെങ്കിൽ ബാങ്ക് അക്കൗണ്ട് ഉടമയുടെ പേരും കൃത്യമായി ട്രാൻസ്ഫർ ചെയ്ത തുകയും കണ്ടെത്താൻ കഴിയുമെന്നും ജാസിം വിശദീകരിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *