രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം
രാജ്യത്ത് ജനസംഖ്യ കണക്കുകളുമായി ബന്ധപ്പെട്ട പുതിയ സേവനം അവതരിപ്പിച്ച് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താമസ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർധന ഇൻഫോ ഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ് സംവിധാനം.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ജനസംഖ്യയിലുണ്ടായ വർധന ജില്ല തിരിച്ചു മനസ്സിലാക്കാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റിലാണ് ജില്ലകൾ അടിസ്ഥാനമാക്കി ജനസംഖ്യ വളർച്ച അറിയാനുള്ള സംവിധാനം സജ്ജീകരിച്ചത്.
ഓരോ പ്രദേശത്തെയും മൊത്തം ജനസംഖ്യയും വിദേശികളുടെയും സ്വദേശികളുടെയും തരം തിരിച്ചുള്ള എണ്ണവും ലഭ്യമാണ്. 1990 വരെയുള്ള ഓരോ വർഷത്തെയും കണക്കുകളും പുതിയ സേവനത്തിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Comments (0)