Posted By editor1 Posted On

യാത്രക്കാരുടെ ജീവന് ഭീക്ഷണിയായി മാറി വഫ്ര-കബാദ് റോഡ്

കുവൈറ്റിലെ റസിഡൻഷ്യൽ സിറ്റിയായ സബാഹ് അൽ-അഹ്മദിലെയും അൽ-വഫ്ര നഗരത്തെയും, ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളുമായി ബന്ധിപ്പിക്കുന്ന കബ്ദ്-അൽ-വഫ്ര റോഡ്, ആളുകളുടെ ജീവന് ഭീഷണിയാകുന്നു. റോഡ് 306 അൽ-വഫ്രയുടെ അവസാനത്തിൽ നിന്ന് ആരംഭിച്ച് കബ്ദ് പാലത്തിന്റെ ആറാമത്തെ വളയവുമായുള്ള ബന്ധത്തിൽ അവസാനിക്കുന്നതിനാൽ രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളും ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളും തമ്മിലുള്ള ഒരു പ്രധാന ലിങ്കാണ് ഈ റോഡ്.

റോഡിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളുടെ അഭാവം മുതൽ റോഡിന്റെ തറയിലെ വിള്ളലുകൾ വരെ നിരവധി പ്രശ്നങ്ങളാണ് നിലവിലുള്ളത്. ഡ്രൈവർമാർക്ക് നിർദ്ദിഷ്ട വേഗത കാണിക്കുന്നതോ, ദൂരവും പ്രദേശങ്ങളും വ്യക്തമാക്കുന്നതോ ആയ അടയാളങ്ങൾ ഇവിടെയില്ല. റോഡിലെ വിളക്കുകളുടെ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
കൂടാതെ വാരാന്ത്യങ്ങളിൽ ‘ഡ്രിഫ്റ്റിംഗ്’ നടത്തുന്ന അശ്രദ്ധരായ നിയമലംഘകരുടെ കേന്ദ്രമായി റോഡ് മാറിയിരിക്കുകയാണ്. റോഡിൽസ്ഥിരമോ
മൊബൈൽ സുരക്ഷാ പോയിന്റുകൾ ഇല്ലാത്തതും, വേഗത നിരീക്ഷിക്കാൻ ക്യാമറകളുടെ അഭാവവും റോഡിന്റെ, സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *