Posted By editor1 Posted On

സൈക്കിൾ യാത്രക്കാർക്കായി പുതിയ സമയം ക്രമീകരിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ വെള്ളിയാഴ്ചകളിൽ സൈക്കിൾ യാത്രക്കാർക്ക് ജാബർ പാലത്തിൽ തങ്ങളുടെ സൈക്ലിങ് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 7:00 നും 10:00 നും ഇടയിലുള്ള സമയമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. എന്നാൽ ഈ സമയം സൈക്ലിങ് പരിശീലകർക്ക് അസൗകര്യമാണെന്ന് അവർ അറിയിക്കുകയും, ഓഫർ നിരസിക്കുകയും ചെയ്തു.

എന്നാൽ ഈ സമയം തങ്ങളുടെ ചരക്കുകളും, പുതിയ ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്നതിന് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ഈ സമയത്ത് വാഹനങ്ങൾക്കായി പാലം അടച്ചിടുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് കർഷകർ പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളോ, സ്വകാര്യ കമ്പനികളോ മാരത്തൺ നടത്താൻ അനുമതി ചോദിച്ചാൽ മാത്രമേ പാലം വെള്ളിയാഴ്ചകളിൽ അടച്ചിടുകയുള്ളുവെന്ന് മന്ത്രാലയം അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *