Posted By editor1 Posted On

വിവാഹിതനായി അടുത്തദിവസം ദുബായിൽ പ്രവാസിയെ തേടി എത്തിയത് 22 കോടി രൂപയുടെ ഭാഗ്യം

ദുബായിലെ മഹ്സൂസ് നറുക്കെടുപ്പിൽ 22 കോടിയോളം രൂപ (ഒരു കോടി ദിർഹം) സമ്മാനം നേടി ബ്രിട്ടീഷ് യുവാവ്. ഇന്നലെ വിവാഹിതരായ പ്രവാസിയായ ബ്രിട്ടീഷ് യുവാവിനെ തേടിയാണ് ഭാഗ്യമെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന 84 മത് നറുക്കെടുപ്പിലാണ് നാലുവർഷമായി ദുബായിലെ ജിംനേഷ്യത്തിൽ മാനേജറായി ജോലി ചെയ്യുന്ന ലണ്ടൻ സ്വദേശി റീസിന്(26) സമ്മാനം ലഭിച്ചത്.

സ്വന്തം നാട്ടുകാരിയായി തന്നെ ദീർഘകാലം പ്രണയിനിയുമായി ഇന്നലെയായിരുന്നു റീസിന്റെ വിവാഹം. സമ്മാനം ലഭിച്ചതായി മഹ്‌സൂസിൽ നിന്നു സ്ഥിരീകരണ ഇ–മെയിൽ ലഭിച്ചതിനു ശേഷം താൻ ഒരു മിനിറ്റിലധികം സ്തംഭിച്ചു ഇരുന്നുപോയെന്നു യുവാവ് പറഞ്ഞു. പിന്നെ പ്രിയതമയുടെ അടുത്തേക്ക് ഓടി, എന്റെ ഫോൺ അവൾക്ക് കൊടുത്തു. അവളതിൽ സമ്മാന വിവരം കണ്ടു പൊട്ടിക്കരഞ്ഞു. അന്നു രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ മാതാപിതാക്കളെ വിളിച്ചു. അതൊരു സ്വപ്നം പോലെയായിരുന്നു.

സമ്മാനതുക എങ്ങനെ ചെലവഴിക്കണമെന്ന് സാമ്പത്തിക ഉപദേശ സഹായത്തോടെ തീരുമാനിക്കുമെന്നും, ദുബായ് ഇഷ്ടപ്പെട്ട സ്ഥലം ആയതിനാൽ ഇവിടെത്തന്നെ താമസം തുടരുമെന്നും റീസ് പറഞ്ഞു. ദുബായിലും, യുകെയിലും സ്ഥലം വാങ്ങാൻ ആഗ്രഹമെന്നും, കൂടാതെ ഭാര്യക്ക് പുതിയ കാർ വാങ്ങി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2020 മുതൽ മഹ്സൂസിൽ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. ഇതുവരെയുള്ള വിജയികളിൽ ഏറ്റവും ചെറുപ്പക്കാരനാണ് റീസ് എന്ന് മഹ്സൂസ് നടത്തുന്ന ഇ ഇവിങ്സ് സിഇഒ ഫാരിദ് സാംജി പറഞ്ഞു. നറുക്കെടുപ്പിൽ ഇന്ത്യക്കാരായ മൂന്ന് പ്രവാസികൾ ഉൾപ്പെടെ ആറ് പ്രവാസികൾ 10 ലക്ഷം ദിർഹം സമ്മാനം നേടി. ഫിലിപ്പിനോ, തുർക്കിഷ് പൗരന്മാരാണ് മറ്റു രണ്ടുപേർ. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *